‘ഡോകിൻസ്... ഇൗ ഹാട്രിക്​ നിനക്കാണ്’​

ലണ്ടൻ: അർബുദത്തോട്​ പൊരുതിവീണ കൗമാര ഫുട്​ബാളർക്ക്​ ത​​െൻറ ഹാട്രിക്​ സമർപ്പിച്ച്​ ഇംഗ്ലണ്ടി​​െൻറ റഹിം സ്​ റ്റർലിങ്​. യൂറോ കപ്പിൽ ചെക്ക്​ റിപ്പബ്ലിക്കിനെതിരെ രണ്ടാം ഗോൾ നേടിയതിനു പിന്നാലെയാണ്​ സ്​റ്റർലിങ്​ കൂപ്പായമുയർത്തി ചിത്രം പ്രദർശിപ്പിച്ചത്​. ക്രിസ്​റ്റൽ പാലസി​​െൻറ യൂത്ത്​ ടീം അംഗമായ 13കാരൻ ഡമാറി ഡോകിൻസ്​ കഴിഞ്ഞ ഞായറാഴ്​ചയാണ്​ മരിച്ചത്​.

ഇംഗ്ലണ്ടി​​െൻറ കുപ്പായമണിയുന്നതും സ്വപ്​നം കണ്ട്​ ക്രിസ്​റ്റൽ പാലസ്​ യൂത്ത്​ അക്കാദമിയിൽ കളി പഠിക്കുന്നതിനിടെയാണ്​ ഡോകിൻസ്​ രക്താർബുദ ബാധിതനാവുന്നത്​. പിന്നെ നാലുവർഷം ​കളി മതിയാക്കി അർബുദത്തിനെതിരെയായിരുന്നു പോരാട്ടം.

സ്​റ്റർലിങ്ങി​​െൻറ നേതൃത്വത്തിൽ കളിക്കാരും ഡോകിൻസി​​െൻറ ജീവൻ രക്ഷിക്കാനായി രംഗത്തെത്തി. എന്നാൽ, തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടെ ഒരാഴ്​ച മുമ്പ്​ അവൻ അന്ത്യശ്വാസം വലിച്ചു. ആ വേദനകളെല്ലാം കടിച്ചമർത്തിയായിരുന്നു കൗമാരക്കാരന്​ ഫുട്​ബാൾ ലോകം കാൺകെ സ്​റ്റർലിങ്ങി​​െൻറ ആദരാഞ്​ജലി.

Tags:    
News Summary - Sterling produced a touching tribute to Damary Dawkins- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT