Posted On
date_range Updated On
date_range ഷഹബാസ് അണ്ടർ 16 ഫുട്ബാൾ ഇന്ത്യൻ ടീമിൽ
വള്ളിക്കുന്ന് (മലപ്പുറം): ഈജിപ്തില്‍ നടക്കുന്ന അണ്ടര്‍ 16 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി പന്ത് തട്ടാന്‍ ഷഹബാസ് അഹമ്മദും. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുന്‍ ജില്ല സബ് ജൂനിയര്‍ ടീം ക്യാപ്റ്റനും കേരള ടീം അംഗവുമായ ഷഹബാസ്. 22, 23 തീയതികളിൽ ഈജിപ്തുമായാണ് മത്സരം. ഗോവയില്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനത്തിലുള്ള ഷഹബാസ് 19-ന് ഈജിപ്തിലേക്ക് പുറപ്പെടും. മൊറയൂര്‍ അരിമ്പ്ര മൂത്തേടം ബഷീര്‍-സൗദ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.