Posted On
date_range Updated On
date_range സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് കൊൽക്കത്തയിൽ
ന്യൂഡൽഹി: 72ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് കൊൽക്കത്ത വേദിയാവും. മാർച്ച് 19നാണ് കിക്കോഫ്. പ്രാഥമിക റൗണ്ട് കളിച്ച് യോഗ്യത നേടിയ 10 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. സെമി ഫൈനൽ മാർച്ച് 30നും ഫൈനൽ ഏപ്രിൽ ഒന്നിനും നടക്കും.
ഗ്രൂപ് ‘എ’യിലാണ് കേരളം. പശ്ചിമ ബംഗാൾ, ചണ്ഡിഗഢ്, മണിപ്പൂർ, മഹാരാഷ്ട്ര ടീമുകളാണ് കേരളത്തിനൊപ്പം മത്സരിക്കുന്നത്. ഗ്രൂപ് ‘ബി’യിൽ ഗോവ, മിസോറം, ഒഡിഷ, പഞ്ചാബ്, കർണാടക ടീമുകൾ കളിക്കും. ബംഗളൂരുവിൽ നടന്ന ദക്ഷിണ മേഖല യോഗ്യത റൗണ്ടിലൂടെയാണ് കേരളം യോഗ്യത നേടിയത്.
കേരളത്തിെൻറ ഗ്രൂപ് മത്സരങ്ങൾ
- ചണ്ഡിഗഢ് (മാർച്ച്19)
- മണിപ്പൂർ (23)
- മഹാരാഷ്ട്ര (25)
- ബംഗാൾ (27)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.