Posted On
date_range Updated On
date_range ജിങ്കാന് പരിക്ക്; ഇന്ത്യക്കും ബ്ലാസ്റ്റേഴ്സിനും തിരിച്ചടി
പനാജി: ഇന്ത്യൻ ദേശീയ ടീമിനും ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനും കനത്ത തിരിച്ചടിയായി പ്രതിരോധ മതിൽ സന്ദേശ് ജിങ്കാൻ കാൽമുട്ടിന് പരിക്ക്. ബുധനാഴ്ച നോർത്ത് ഈസ്റ്റ് യുെനെറ്റഡിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പരിക്കേറ്റ ജിങ്കാൻ ആറുമാസം പുറത്തിരിക്കേണ്ടി വരുമെന്നതിനാൽ ഐ.എസ്.എൽ സീസൺ പൂർണമായും നഷ്ടമായേക്കും.
ഇതോടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ബംഗ്ലാദേശ് (ഒക്ടോബർ 15), അഫ്ഗാനിസ്താൻ (നവംബർ 14), ഒമാൻ (നവംബർ 19) എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ വിശ്വസ്ത കാവൽഭടെൻറ സേവനം ഇന്ത്യക്ക് നഷ്ടമാകും. ജിങ്കാെൻറ അസാന്നിധ്യത്തിൽ പരിചയ സമ്പന്നനായ മലയാളി താരം അനസ് എടത്തൊടികയെയാകും ക്രൊയേഷ്യക്കാരനായ കോച്ച് ഐകർ സ്റ്റിമാക് പരിഗണിക്കുക. ഒക്ടോബർ 20ന് ഐ.എസ്.എൽ സീസൺ തുടങ്ങവെ ബ്ലാസ്റ്റേഴ്സിനും ക്ഷീണമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.