Posted On
date_range Updated On
date_range ജിങ്കാൻ ബ്ലാസ്റ്റേഴ്സിൽ തുടരും
കൊച്ചി: പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്സിെൻറ കുന്തമുന സന്ദേശ് ജിങ്കാൻ ടീമിൽ തുടരും. ജിങ്കാനുമായി മൂന്ന് വർഷത്തേക്ക് ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. സി.കെ വിനീത്, മെഹ്താബ് എന്നിവരുമായി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു ജിങ്കാൻ. ആക്രമണത്തേക്കാളുപരി പ്രതിരോധ നിരയുടെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് പല മൽസരങ്ങളും ജയിച്ച് കയറിയത്. ഇൗയൊരു സാഹചര്യത്തിലാണ് ജിങ്കാനെ നില നിർത്തേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചടുത്തോളം നിർണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.