േഛത്രിക്കുശേഷം സഹൽ ഇന്ത്യയുടെ സൂപ്പർതാരമാകും , പ്രവചനവുമായി ബൂട്ടിയ

കൊൽക്കത്ത: സുനിൽ​ ഛേത്രിക്കുശേഷം ഇന്ത്യൻ ഫുട്​ബാളിലെ സൂപ്പർതാരം മലയാളി യുവതാരം സഹൽ അബ്​ദുൽ സമദായിരിക്കുമെന്ന്​ ബൈച്യൂങ്​ ബൂട്ടിയ. ​േഛത്രി വിരമിച്ചതിനുശേഷം ഇന്ത്യയുടെ ടോപ്പ്​ സ്​കോറർ സഹൽ ആയിരിക്കുമെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗിനായി നടത്തിയ ഇൻസ്​റ്റഗ്രാം ലൈവിനിടെയാണ്​ ബൂട്ടിയ അഭിപ്രായ പ്രകടനം നടത്തിയത്​. 

‘‘ ഗോൾ നേടുന്നതിൽ സുനിൽ ഛേത്രിക്കു ശേഷം ഇന്ത്യയുടെ പ്രധാന താരമായി സഹൽ മാറും. അറ്റാക്കിങ്​ മിഡ്​ഫീൽഡറുടെ റോളിലാണ്​ സഹൽ കൂടുതലും കളിക്കുന്നത്​. ഗോളടിക്കുന്ന കാര്യത്തിലും ഷോട്ടുകളുതിർക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാണിച്ചാൽ സഹലിന്​ കൂടുതൽ ഗോളുകൾ കുറിക്കാൻ സാധിക്കും’’ - ബൂട്ടിയ അഭിപ്രായപ്പെട്ടു. 

സുനിൽ ഛേത്രിയുടെ സ്ഥാനത്തേക്ക്​ ഇന്ത്യക്ക്​ എളുപ്പത്തിൽ പ്രതിഷ്​ഠിക്കാവുന്ന താരമാണ്​ സഹൽ. ഇന്ത്യൻ ഫുട്​ബാളി​​െൻറ ഭാവിയായി മാറാൻ സഹലിനാകുമെന്നും ബൂട്ടിയ കൂട്ടിച്ചേർത്തു. 

ഇന്ത്യയുടെ അടുത്ത ഛേത്രി  സഹൽ ആക​ുമെന്ന്​ നേരത്തേ കേരള ബ്ലാസ്റ്റേഴ്സ് നായകൻ ബാർതലോമ്യൂ ഓഗ്ബച്ചെ അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്ക് ലൈവിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറ​യവേയാണ്​ ഓഗ്​ബച്ചെ അഭിപ്രായ പ്രകടനം നടത്തിയിരുന്നത്​. 

Tags:    
News Summary - Sahal to be next big scorer after Chhetri retires, says Bhaichung Bhutia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT