Posted On
date_range Updated On
date_range മുൻ ലിവർപൂൾ താരം എമിലിയാനോ അൽഫാരോ പുണെ എഫ്.സിയിൽ
പുണെ: ഉറുഗ്വായ് താരവും നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെൻറ സ്ട്രൈക്കറുമായിരുന്ന എമിലിയാനോ അൽഫാരോ ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ പുണെക്കുവേണ്ടി പന്തു തട്ടും. ഒരു വിദേശ താരവുമായുള്ള പുണെ എഫ്.സിയുടെ ആദ്യ കരാറാണിത്. ക്ലബും താരവും ഇക്കാര്യം സ്ഥിരീകരിച്ചു. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനായി കഴിഞ്ഞ സീസണിൽ പന്തുതട്ടിയ താരം അഞ്ചു ഗോളുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 മുതൽ 2011 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിൽ പന്തുതട്ടിയ അൽഫാരോ 107 മത്സരങ്ങളിൽനിന്നായി 41 േഗാളുകൾ അടിച്ചുകൂട്ടിയിരുന്നു. പിന്നീട് മറ്റു ക്ലബുകളിലേക്ക് മാറിയ അൽഫാരോ 2014^15 സീസണിൽ ലോണടിസ്ഥാനത്തിൽ വീണ്ടും ലിവർപൂളിനായി കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.