Posted On
date_range Updated On
date_range കൊൽക്കത്തയിൽ പുതുരാജാക്കന്മാരായി പിയർലസ്
കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ ലീഗിൽ 60 വർഷത്തിനു ശേഷം പുതിയ രാജാവിനെ വാഴിക്കുകയാണ്. കൊൽക്കത്ത ഫുട്ബാൾ ലീഗിലെ അവസാന മത്സരത്തിൽ കൊൽക്കത്ത കസ്റ്റംസിനെതിരെ ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങാത്തതിനെത്തുടർന്നാണ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പിയർലസ് എസ്.സി ജേതാക്കളാകുമെങ്കിലും ഒക്ടോബർ 14ന് ശേഷം മാത്രമേ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ.
ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ് എന്നീ ടീമുകൾക്ക് പുറമെ, ഒരു ടീം ജേതാക്കളാകാൻ പോകുന്നത് 60 വർഷത്തിനിടെ ഇതാദ്യമാണ്. 11 മത്സരങ്ങളിൽനിന്നും 23പോയൻറുമായാണ് ക്ലബ് ഒന്നാമനായത്. ജേതാക്കളാകാൻ കൊൽക്കത്ത കസ്റ്റംസിനെതിരെ ഏഴ് ഗോൾ മാർജിനിൽ ജയം വേണ്ടിയിരുന്ന മൂന്നാം സ്ഥാനക്കാരായ ഇൗസ്റ്റ് ബംഗാൾ (20 പോയൻറ്) മത്സരം ഒക്ടോബർ 21ലേക്ക് നീട്ടിവെക്കണമെന്ന് ഐ.എ.എഫിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, മത്സരം കൃത്യസമയത്തുതന്നെ നടത്താൻ അധികൃർ തീരുമാനിച്ചതോടെ കസ്റ്റംസിന് വാക്കോവർ ലഭിക്കുകയായിരുന്നു. എന്നാൽ, വാക്കോവർ സംബന്ധിച്ച അന്തിമ തീരുമാനം ഒക്ടോബർ 14ന് ഫുട്ബാൾ ഫെഡറേഷൻ എടുക്കുമെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.