മുവാനി പിറന്നു, കാപ്പിക്കുരുവിൽ; യുവന്റസിന്റെ ഇൻസ്റ്റഗ്രാം പേജിൽ തരംഗമായി മലയാളി ആർട്ടിസ്റ്റ്

യുവന്റസ്: വല്ലഭന് പുല്ലും വില്ലാകും. അങ്ങനെയൊരു വീരനാണ് മലയാളി ആർട്ടിസ്റ്റ് കരീം ഗ്രാഫി. ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ യുവന്റസിന്റെ ഫ്രഞ്ച് താരം റാണ്ടൽ കോലോ മുവാനിയുടെ ചിത്രം കാപ്പിക്കുരുകൾ ഉപയോഗിച്ച് നിർമിച്ചാണ് കരീം ഗ്രാഫി ഇക്കുറി ശ്രദ്ധേയനായത്.

യുവന്റസ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചതോടെയാണ് ഈ അപൂർവ്വ കലാസൃഷ്ടി ഫുട്ബാൾ പ്രേമികളിലേക്ക് പറന്നിറങ്ങിയത്. കാപ്പിക്കുരുകൾ നിരത്തി തയാറാക്കിയ ചിത്രം നിമിഷങ്ങൾക്കകമാണ് പത്ത് ലക്ഷത്തിലധികം പേർ കണ്ടത്. ഒരു മലയാളി ആർട്ടിസ്റ്റിന്റെ ക്രിയേറ്റിവിറ്റിയെ ലോകോത്തര ഫുട്ബാൾ ക്ലബ് ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ച് ചിത്രം രചിച്ച് മുമ്പും ശ്രദ്ധ നേടിയ വ്യക്തിയാണ് കരീം ഗ്രാഫി. 

ഇന്‍സ്റ്റഗ്രാമില്‍ നിരവധിയാളുകളാണ് കരീം ഗ്രാഫിക്ക് ആശംസകളുമായി എത്തുന്നത്. മുൻനിര ഫുട്ബാൾ ക്ലബിന്റെ ഔദ്യോഗിക പേജിൽത്തന്നെ തന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് കരീം. മലപ്പുറം കക്കോവ് സ്വദേശിയായ അദ്ദേഹം ഖത്തറിലെ ദോഹ കേന്ദ്രമാക്കിയാണ് കലാപ്രവർത്തനം നടത്തുന്നത്.

നേരത്തെ, യാദിൽ എന്ന മലയാളി ആരാധകന് ജന്മദിനാശംസകൾ നേരുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അർജന്‍റൈൻ ഇതിഹാസം മെസ്സി തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നേരിട്ട് മറുപടി നൽകിയതും വൈറലായിരുന്നു. കേരളത്തിലെ അർജന്റീന ആരാധക കൂട്ടായ്മകൾ ഈ വാർത്ത വലിയ ആഘോഷമാക്കിയിരുന്നു.

Tags:    
News Summary - Malayali artist Karim Graphy goes viral on Juventus' Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.