Posted On
date_range Updated On
date_range നെയ്മറുടെ ഗോളടിച്ച കാൽ ഇങ്ങനെയാ...
ആരാധകരുടെ ആശങ്ക ഗാലറിക്ക് പുറത്തേക്ക് അടിച്ചകറ്റുന്നതായിരുന്നു നെയ്മറുടെ ആ ഗോൾ. ഡ്രിബ്ൾ ചെയ്തെടുത്ത പന്ത് ക്രൊയേഷ്യൻ പോസ്റ്റിെൻറ മേൽക്കൂരയിളക്കി പറന്ന ഗോൾ. സന്നാഹ മത്സരത്തിനുശേഷം നെയ്മർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് ഇൗ ചിത്രം. പരിക്കുമാറിയ വലതുകാലിലെ ഷിൻപാഡിൽ ‘ദൈവം സത്യവാനാണ്’ എന്ന് പോർചുഗീസിൽ എഴുതിയിരിക്കുന്നു. ഒപ്പം ബ്രസീൽ പതാകയും ബാൻഡേജ് അണിഞ്ഞ കാൽപാദവും. ഫെബ്രുവരിയിലെ പരിക്കിനുശേഷം 98 ദിവസം കഴിഞ്ഞാണ് നെയ്മർ കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.