Posted On
date_range Updated On
date_range ഐ.എസ്.എല്‍: കൊച്ചിയിലെ ആരാധകക്കൂട്ടം വിസ്മയകരം –നിത അംബാനി
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം പതിപ്പിന്‍െറ മുഖ്യ ആകര്‍ഷണം കേരള ബ്ളാസ്റ്റേഴ്സിന്‍െറ ആരാധകരായിരുന്നുവെന്ന് സംഘാടകരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ചെയര്‍പേഴ്സണ്‍ നിത അംബാനി. കൊച്ചിയിലെ കാണികളുടെ അതിരില്ലാത്ത ആവേശവും കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും തുല്യതയില്ലാത്തതാണെന്നും അതിന് ഐ.എസ്.എല്‍ സംഘാടക സമിതിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും നിത അംബാനി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
മൂന്നു സീസണുകളിലായി പത്തു ലക്ഷം കടന്ന കൊച്ചിയിലെ ആരാധകക്കൂട്ടം വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് നിത അംബാനി പറഞ്ഞു. ആരാധകരുടെ ആവേശമാണ് കൊച്ചിയെ ഫൈനല്‍ വേദിയായി തെരഞ്ഞെടുക്കാന്‍ പ്രധാന കാരണമായത്. -അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.