Posted On
date_range Updated On
date_range മെസ്സിക്ക് പെനാൽട്ടി നഷ്ടമായത് തങ്ങളുമായുള്ള മത്സരം റദ്ദാക്കിയതിനാൽ- ഇസ്രയേൽ
തെൽഅവീവ്: ലോകകപ്പിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതിൽ പ്രതികരണവുമായി ഇസ്രയേൽ. ഇസ്രയേലുമായുള്ള മത്സരം അർജൻറീന റദ്ദാക്കിയത് കാരണമാണ് മെസ്സിക്ക് പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി അവീഡോർ ലിബെർമാൻ പ്രതികരിച്ചു.
ഇസ്രായേലിനെതിരായ സന്നാഹ മത്സരം മെസ്സിക്ക് എത്രമാത്രം ആവശ്യമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അർജൻറീന- ഇസ്രയേൽ മത്സരം- ലിബർമാൻ ട്വീറ്റ് ചെയ്തു. നേരത്തേ ലോകകപ്പിന് മുന്നോടിയായുള്ള അർജൻറീന- ഇസ്രയേൽ സന്നാഹ മത്സരം ഫലസ്തീനികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.