Posted On
date_range Updated On
date_range കൗടീന്യോ ലിവർപൂൾ വിടില്ല; നെയ്മറിന് പകരക്കാരനെ കിട്ടാതെ ബാഴ്സ
ലണ്ടൻ: കൗടീന്യോയെ വിടാൻ തയാറല്ലെന്ന് ലിവർപൂൾ കോച്ച് യുറുഗൻ േക്ലാപ്പ് വ്യക്തമാക്കിയേതാടെ, വമ്പൻ ക്ലബുകൾ താരത്തിനു പിന്നാലെയുള്ള ഒാട്ടം അവസാനിപ്പിക്കുന്നു. ബാഴ്സലോണയടക്കമുള്ള വമ്പന്മാർ ബ്രസീൽ താരത്തെ നോട്ടമിട്ടിരുന്നെങ്കിലും ക്ലബ് ഒാഫറുകളെല്ലാം തള്ളുകയായിരുന്നു. മധ്യനിര ശക്തിപ്പെടുത്താൻ കൗടീന്യോയെ ക്ലബിലെത്തിക്കാൻ 117 മില്യൺ ഡോളർ ബാഴ്സലോണ ഒാഫർ ചെയ്തിരുന്നു. ക്ലോപ്പിെൻറ സമ്മതമില്ലാതെ വന്നതോടെ വാഗ്ദാനങ്ങൾ ലിവർപൂൾ നിരസിക്കുകയായിരുന്നുവെന്നാണ് വിവരം. 11 മില്യൺ പൗണ്ടിനാണ് കൗടീന്യോ ഇൻറർ മിലാനിൽനിന്ന് 2013ൽ ലിവർപൂളിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.