ബിൽബാവോ: സ്പാനിഷ് ലാ ലിഗയിൽ വമ്പന്മാരായ റയലിന് സീസണിൽ ആദ്യമായി പോയൻറ് നഷ്ടം. നാലാം റൗണ്ട് മത്സരത്തിൽ അത്ലറ്റികോ ബിൽബാവോയാണ് 1-1ന് റയലിനെ സമനിലയിൽ തളച്ചത്. ഇതോടെ കഴിഞ്ഞദിവസം റയൽ സോസീഡാഡിനെ 2-1ന് തോൽപിച്ചിരുന്ന ബാഴ്സലോണ തുടർച്ചയായ നാലാം ജയവുമായി 12 പോയേൻറാടെ പോയൻറ് പട്ടികയിൽ തലപ്പത്തെത്തി. റയലിന് 10 പോയൻറാണുള്ളത്.
ബിൽബാവോയുടെ മൈതാനമായ സാൻ മാമെസിൽ നടന്ന മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ആതിഥേയ ടീം തന്നെയായിരുന്നു. 32ാം മിനിറ്റിൽ െഎകർ മുനിയനാണ് ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനകം വലകുലുക്കിയ ഇസ്കോയാണ് 63ാം മിനിറ്റിൽ റയലിനെ ഒപ്പമെത്തിച്ചത്.
സമനില പിടിച്ചതോടെ ജയത്തിനായി ആഞ്ഞുപൊരുതിയ യൂലൻ ലോപെറ്റെഗുയിയുടെ ടീമിന് പക്ഷേ മൂന്നു പോയൻറ് സ്വന്തമാക്കാനായില്ല. മറ്റു മത്സരങ്ങളിൽ അത്ലറ്റികോ മഡ്രിഡിനെ െഎബർ 1-1ന് സമനിലയിൽ തളച്ചപ്പോൾ റയോ വല്ലകാനോ 1-0ത്തിന് ഹുവെസ്കയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.