ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം സാൻഡ്രോ മസോള അന്തരിച്ചു
മിലാൻ: ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസവും ഇന്റർ മിലാന്റെ മുൻ നായകനുമായ സാൻഡ്രോ മസോള അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 17 വർഷത്തെ ക്ലബ് ഫുട്ബാൾ കരിയറിൽ ഇന്റർ മിലാന് വേണ്ടി മാത്രമാണ് മസോള കളിച്ചത്. ക്ലബിനായി 565 മത്സരങ്ങളിൽ നിന്ന് 158 ഗോൾ നേടി. '
ഇന്ററിനെ നാല് സീരി എ കിരീടങ്ങളിലേക്കും, 1964, 1965 വർഷങ്ങളിൽ തുടർച്ചയായി യൂറോപ്യൻ കപ്പുകളിലേക്കും നയിച്ചു. ഇറ്റലിക്കായി 70 മത്സരങ്ങൾ കളിച്ച അദ്ദേഹം 22 ഗോൾ നേടി. 1968ൽ ഇറ്റലി യൂറോപ്യൻ കപ്പ് നേടുമ്പോഴും 1970ൽ ലോകകപ്പ് ഫൈനലിൽ എത്തുമ്പോഴും ടീമിലെ പ്രധാനിയായിരുന്നു സ്ട്രൈക്കർ. 1949ലെ സൂപ്പർഗ വിമാനാപകടത്തിൽ മരണപ്പെട്ട പ്രശസ്ത ഇറ്റാലിയൻ താരം വാലന്റീനോ മസോളയുടെ മകനാണ് സാൻഡ്രോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.