ഇറ്റലിയോട് കണക്കുതീർക്കാൻ സിദാൻ; ഒക്ടോബർ 3ന് ഫ്രാൻസിന് അഭിമാന പോരാട്ടം

2006 ഫിഫ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മാർകോ മെറ്റരാസിയെ തലകൊണ്ട് കുത്തിയിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടി വന്ന സിനദിൻ സിദാൻ, നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും ഇറ്റലിയെ നേരിടാൻ ഒരുങ്ങുന്നു. ഇത്തവണ കളിക്കാരനായല്ല, ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് സിദാന്റെ വരവ്. ഒക്ടോബർ മൂന്നിന് ഫ്രാൻസിൽ വെച്ച് നടക്കുന്ന ഫ്രാൻസ് - ഇറ്റലി പോരാട്ടത്തിനായാണ് കായികലോകം ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

അന്ന് തലതാഴ്ത്തി ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുനീങ്ങിയ സിദാൻ പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല; അവിടെവെച്ച് തന്റെ പ്ലെയിങ് കരിയർ അവസാനിപ്പിക്കുകയായിരുന്നു. അതിനാൽ, പരിശീലകന്റെ കുപ്പായത്തിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ച് ഇറ്റലിയെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാവും സിദാൻ ആഗ്രഹിക്കുന്നത്.

യുവേഫ നാഷൻസ് ലീഗിൽ സെപ്റ്റംബർ 26-ന് തുർക്കിക്കെതിരെയാണ് സിദാന് കീഴിൽ ഫ്രാൻസ് ആദ്യ മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബർ 29-ന് ബെൽജിയവുമായും ഫ്രാൻസിന് മത്സരമുണ്ട്. ഈ രണ്ട് എവേ പോരാട്ടങ്ങൾക്ക് ശേഷമാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഇറ്റലിക്കെതിരായ ഹോം മാച്ച് നടക്കുന്നത്.

1998-ൽ സ്വന്തം മണ്ണിൽ ഫ്രാൻസിന് ലോകകപ്പ് കിരീടം നേടി കൊടുത്ത ഇതിഹാസ താരമായ സിദാൻ, 24-ാം വയസ്സിൽ ബോർഡോയിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറിയത് മുതൽ ഫ്രാൻസിന് പുറത്തായിരുന്നു. യുവന്റസിലെ അഞ്ച് വർഷത്തെ കരിയറിന് ശേഷം റയൽ മാഡ്രിഡിലെത്തിയ അദ്ദേഹം, കളിയവസാനിപ്പിച്ച ശേഷവും റയലിന്റെ പരിശീലകനായി തുടർന്നു. 2016 മുതൽ 2018 വരെ തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കൊടുത്ത് റയൽ മാഡ്രിഡിൽ ചരിത്രം സൃഷ്ടിച്ച സിദാൻ, 2021-ൽ സ്ഥാനം ഒഴിഞ്ഞത് മുതൽ ഫ്രാൻസ് ദേശീയ ടീമിനെ നയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഫ്രാൻസിലേക്ക് തിരികെയെത്തിയ സിദാന് മുന്നിൽ ഇനി യുവേഫ നാഷൻസ് ലീഗ്, 2028 യൂറോ കപ്പ്, 2030 ഫിഫ ലോകകപ്പ് എന്നിവയാണുള്ളത്.

Tags:    
News Summary - Zinedine Zidane to Face Italy as France Coach on October 3 for Historic Revenge Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.