'ഒടുവിലത്തെ ഒരങ്കം, ഒരായുസ്സിന്റെ കുപ്പായം' വൈകാരിക പോസ്റ്റുമായി മെസ്സി; അവസാന മത്സരത്തിൽ ധരിക്കുക സ്പെഷ്യൽ ജഴ്‌സി: VIDEO
ഒക്ടോബർ 6-ന് ബ്യൂണസ് ഐറീസിലെ എസ്റ്റാഡിയോ മോനുമെന്റലിൽ ബെനിനെതിരെ നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി അർജന്റീനക്കായി തൻറെ അവസാന അന്താരാഷ്ട്ര പോരാട്ടത്തിനിറങ്ങും. നേർത്ത നീലയും സ്വർണ്ണനിറവും കലർന്ന പ്രത്യേക ജഴ്‌സിയണിഞ്ഞായിരിക്കും താരം മൈതാനത്തെത്തുക. സ്പെയിനെതിരെ നടന്ന ലോകകപ്പ് ഫൈനലിൽ (1-0) അർജന്റീന പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റിലാണ് മെസ്സി തന്റെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചത്. "ഒരു അവസാന മത്സരം... ജീവിതകാലം മുഴുവനുമുള്ള ഒരു കുപ്പായം," പുതിയ ജഴ്‌സി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ട് മെസ്സി കുറിച്ചു.
39-കാരനായ മെസ്സി ലോകകപ്പിൽ നേടിയ 21 ഗോളുകൾ ഉൾപ്പെടെ ആകെ 125 അന്താരാഷ്ട്ര ഗോളുകളുമായാണ് അർജന്റീനിയൻ ജഴ്‌സിയഴിച്ചുവെക്കുന്നത്. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച താരങ്ങളിൽ പ്രമുഖനാണ് അദ്ദേഹം.
അൽബിസെലസ്റ്റികൾക്കൊപ്പം ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഒരു ഒളിമ്പിക് സ്വർണം എന്നിവയുൾപ്പെടെ മെസ്സിയുടെ അന്താരാഷ്ട്ര നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.
പരമ്പരാഗതമായ നീലയും വെള്ളയും വരകളിൽ നിന്ന് മാറി നിർമ്മിച്ച പുതിയ ജേഴ്‌സിയിൽ മെസ്സിയുടെ കരിയറിനെ അടയാളപ്പെടുത്തുന്ന നിരവധി സവിശേഷതകളുണ്ട്. സ്വർണ്ണ നിറത്തിലുള്ള അക്ഷരങ്ങളും, ജേഴ്‌സിയുടെ പുറകിൽ വലിയ നിഴൽ രൂപത്തിൽ നൽകിയിരിക്കുന്ന 'സൺ ഓഫ് മേ' (Sun of May) ചിഹ്നവും, കൈകളുടെ അരികുകളിലെ കറുപ്പും സ്വർണ്ണവും കലർന്ന ഡിസൈനും ഇതിൻറെ പ്രധാന ആകർഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.