കൽക്കട്ട ലീഗ്: സഹലിന് ഡബിൾ; ബഗാന് കിരീടം
കൊൽക്കത്ത: മുഹമ്മദൻ എസ്.സിയെ 3-2ന് തോൽപിച്ച് കൽക്കട്ട ഫുട്ബാൾ ലീഗ് ജേതാക്കളായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ബഗാന്റെ 31ാം സി.എഫ്.എൽ കിരീടനേട്ടം. ബരാസത് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ സിക്സ് റൗണ്ടിലെ അവസാന മത്സരത്തിലായിരുന്നു വിജയം. മലയാളി താരം സഹൽ അബ്ദുൽ സമദ് ഇരട്ട ഗോളുമായി മിന്നി.
26ാം മിനിറ്റിൽ സഹൽ ആദ്യ ഗോൾ നേടി. എന്നാൽ, ഒന്നാം പകുതിയുടെ അവസാനത്തിലും പിന്നീട് 63ാം മിനിറ്റിലും ഗോൾ നേടി മുഹമ്മദൻസ് 2-1ന് മുന്നിലെത്തി. ഇതിനിടെ മോഹൻ ബഗാൻ ഗോൾകീപ്പർ ചുവപ്പ് കാർഡുകണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങിയിരുന്നു. 70ാം മിനിറ്റിൽ സഹൽ തന്റെ രണ്ടാമത്തെ ഗോളിലൂടെ സമനില പിടിച്ചു. തുടർന്ന് 74ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സയൻ ബാനർജി വിജയഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.