സ്കലോണി തുടരുമോ? ദീർഘകാല കരാർ മുന്നോട്ടുവെച്ച് അർജന്റീന
ലിയോണൽ സ്കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) തമ്മിലുള്ള കരാർ പുതുക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ എട്ട് വർഷമായി ടീമിനെ വിജകരമായി നയിക്കുന്ന സ്കലോണിയുടെ സേവനം തുടർന്നും ഉറപ്പാക്കാനാണ് എ.എഫ്.എ ലക്ഷ്യമിടുന്നത്.
എ.എഫ്.എ സ്കലോണിക്ക് മുന്നിൽ വെക്കുന്നത് '2+2' ഫോർമുല അടിസ്ഥാമാക്കിയുള്ള ഒരു കരാറാണ്. ആദ്യഘട്ടത്തിൽ രണ്ട് വർഷത്തേക്ക് ഉറപ്പുനൽകുന്ന കരാർ, പിന്നീട് രണ്ട് വർഷം കൂടി നീട്ടി 2030 ലോകകപ്പ് വരെയാക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്ലോഡിയോ ടാപ്പിയയുടെ നേതൃത്വത്തിലുള്ള എ.എഫ്.എ മാനേജ്മെന്റ്, സ്കലോണിയെ നിലനിർത്തുന്നതിൽ വലിയ മുൻഗണന നൽകുന്നുണ്ടെന്നാണ് വിവരം. ടീമിന്റെ കളിശൈലിയും ഘടനയും സംരക്ഷിക്കുന്നതിനൊപ്പം വരുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കും 2030 ലോകകപ്പിനും മുന്നോടിയായി സ്ഥിരത നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി സ്കലോണിക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുകളെയും നിലനിർത്താൻ അസോസിയേഷൻ ശ്രമിക്കുന്നുണ്ട്. നിലവിൽ എ.എഫ്.എയും തമ്മിൽ കരാറിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കരാർ സംബന്ധിച്ച അന്തിമ തീരുമാനം സ്കലോണിയുടേതായിരിക്കും.
2018ലാണ് സ്കലോണി അർജന്റീന ടീമിന്റെ മുഖ്യപരിശീലകനായത്. പിന്നീട് ലോകം സാക്ഷിയായത് അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു സുവർണ കാലഘട്ടത്തിലാണ്. ഈ കാലയളവിൽ അർജന്റൈൻ ടീമിന് രണ്ട് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത സ്കലോണി 36 വർഷങ്ങൾക്ക് ശേഷം ടീമിനെ ലോകകപ്പ് കിരീടമണിയിക്കുകയും ചെയ്തു. 2026 ലോകകപ്പിൽ ടീമിനെ ഫൈനലിലേക്കും നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.