ന്യൂഡൽഹി: പുതിയ കോച്ച് ഇഗോർ സ്റ്റിമാകിെൻറ ആദ്യ ഇന്ത്യൻ സംഘത്തിൽ ഇടംനേടി മലയാളിതാരം സഹൽ അബ്ദുൽ സമദും. ജൂൺ അഞ്ചിന് തായ്ലൻഡിൽ ആരംഭിക്കുന്ന കിങ്സ് കപ്പിനുള്ള 23 അംഗ ടീമിലാണ് കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹലും ഇടംനേടിയത്.
സാധ്യതാ ടീമിലുണ്ടായിരുന്ന ജോബി ജസ്റ്റിനെ ഒഴിവാക്കി. സഹൽ ഉൾപ്പെടെ ആറു പുതുമുഖങ്ങളാണ് ടീമിലെത്തിയത്. അണ്ടർ 17 ലോകകപ്പ് ക്യാപ്റ്റൻ അമർജിത് സിങ്ങും ഇടംപിടിച്ചു. അവസാന നിമിഷമാണ് ജോബിയെ ഒഴിവാക്കിയതെന്നും തീരുമാനമെടുക്കാൻ ഏറെ പ്രയാസപ്പെെട്ടന്നും കോച്ച് പറഞ്ഞു.
ടീം ഞായറാഴ്ച തായ്ലൻഡിലേക്ക് പുറപ്പെട്ടു. അഞ്ചിന് ദ്വീപരാജ്യമായ കുറകാവോക്കെതിരെയാണ് ആദ്യ മത്സരം. നേരേത്ത അണ്ടർ 23 ദേശീയ ടീമിൽ കളിച്ച സഹലിന് സീനിയർ ടീമിൽ അരങ്ങേറാനുള്ള അവസരമാണിത്.
ടീം ഇന്ത്യ
ഗോൾകീപ്പർ: ഗുർപ്രീത് സിങ്, അമരീന്ദർ സിങ്, കമൽജിത് സിങ്. പ്രതിരോധം: പ്രിതം കോട്ടാൽ, രാഹുൽ ഭേകെ, സന്ദേശ് ജിങ്കാൻ, ആദിൽ ഖാൻ, സുഭാശിഷ് ബോസ്. മധ്യനിര: ഉദാന്തസിങ്, ജാകിചാന്ദ് സിങ്, ബ്രൻഡൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, റെയ്നിയർ ഫെർണാണ്ടസ്, പ്രണോയ് ഹാൾഡർ, വിനീത് റായ്, സഹൽ അബ്ദുൽ സമദ്, അമർജിത് സിങ്, ലാലിയാൻസുവാല ചാങ്തെ, മൈകൽ സുസായ്രാജ്. മുന്നേറ്റം: ബൽവന്ദ് സിങ്, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി, മൻവീർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.