Posted On
date_range Updated On
date_range കീനൻ അൽമെയ്ഡ എഫ്.സി പുണെ സിറ്റിയിൽ
പുണെ: പ്രതിരോധനിര താരം കീനൻ അൽമെയ്ഡ 2018-19 െഎ.എസ്.എൽ സീസണിൽ എഫ്.സി പുണെ സിറ്റിക്കായി പന്തുതട്ടും. ചെന്നൈയിൻ എഫ്.സിയിൽനിന്നാണ് ഗോവക്കാരെൻറ വരവ്. സാൽഗോക്കർ, സ്പോർട്ടിങ് ഡി ഗോവ എന്നിവക്കായി കളിച്ച അൽമെയ്ഡ 2105ൽ എഫ്.സി ഗോവ നിരയിലാണ് െഎ.എസ്.എല്ലിൽ അരങ്ങേറിയത്. രണ്ടു സീസണുകൾക്കുശേഷം ചെന്നൈയിനിലേക്ക് കൂടുമാറുകയായിരുന്നു.
പുണെ സിറ്റിയുടെ പദ്ധതിയിൽ ഏറെ ആകൃഷ്ടനാണെന്ന് താരം പറഞ്ഞു. അൽമെയ്ഡയെപ്പോലെ പ്രതിരോധനിരയിൽ ഏതു പൊസിഷനിലും കളിപ്പിക്കാവുന്ന താരം ടീമിന് മുതൽക്കൂട്ടാണെന്ന് എഫ്.സി പുണെ സിറ്റി സി.ഇ.ഒ ഗൗരവ് മോഡ്വൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.