Posted On
date_range Updated On
date_range ജപ്പാൻ താരം കെയ്സുകി ഹോണ്ട വിരമിച്ചു
ടോക്യോ: ജപ്പാൻ മിഡ്ഫീൽഡർ കെയ്സുകി ഹോണ്ട അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നു. പ്രീക്വാർട്ടറിൽ ബെൽജിയത്തിനോട് തോറ്റതിനു പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഹോണ്ടയുടെ മൂന്നാം ലോകകപ്പാണിത്. 2008ൽ ജപ്പാൻ ടീമിലെത്തിയ താരം 97 മത്സരത്തിൽ 37 ഗോളുകൾ നേടിയിട്ടുണ്ട്. മുൻ എ.സി മിലാൻ താരമായിരുന്നു. റഷ്യൻ ക്ലബ് സി.എസ്.കെ.െഎ മോസ്കോ, നെതർലൻഡ്സ് ക്ലബ് വെൻലോ എന്നിവക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവിൽ മെക്സിക്കൻ ക്ലബ് പാച്ചുക്കയുടെ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.