Posted On
date_range Updated On
date_range കലാശക്കളിയുടെ ആരവം കല്യാണ വീട്ടിലും; വിരുന്നുകാർക്ക് കളി കാണാൻ എൽ.സി.ഡി സ്ക്രീനും
മലപ്പുറം: ഇന്ത്യൻ സുപ്പർ ലീഗ് ഫൈനൽ ആവേശം കല്യാണ വീട്ടിലും. മലപ്പുറം കോട്ടക്കൽ ഒതുകുന്നത്ത് ഫസലിെൻറയും നുസ്റത്തിെൻറ ഇന്ന് നടക്കുന്ന വിവാഹമാണ് െഎ.എസ്.എൽ ഫൈനലിനൊപ്പം ആഘോഷിക്കാമെന്ന് വീട്ടുകാർ തീരുമാനിച്ചത്.
അതിനായി വരെൻറയും വധുവിൻറയും പേരിനൊപ്പം ബ്ലാസ്റ്റേഴ്സിെൻറയും അത് ലറ്റികോ ഡി കൊല്‍ക്കത്തയുടെയും ചിഹ്നം ഉൾപ്പെടുത്തിയുള്ള കിടിലൻ ഫ്ലക്സും വിരുന്നുകാർക്ക് കളി കാണാൻ എൽ.സി.ഡി സ്ക്രീനും തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ വീട്ടുകാർക്കും നാട്ടുകാർക്കും കല്യാണ തിരക്കിനിടയിൽ ഫൈനൽ മിസ് ആവുമെന്ന ആധിയും വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.