Posted On
date_range Updated On
date_range റോബി കീനിന് പരിക്ക്; കൊൽക്കത്തക്ക് തിരിച്ചടി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യൻ ക്ലബ് അത്ലറ്റികോ കൊൽക്കത്തക്ക് വൻ തിരിച്ചടിയായി സ്റ്റാർ സ്ട്രൈക്കർ റോബി കീൻ പരിക്കിെൻറ പിടിയിൽ. ദുൈബയിൽ പരിശീലനത്തിനിടെ ഇടതുകാലിന് പരിക്കേറ്റ താരം വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി.
ഇതോടെ, സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കൊൽക്കത്ത മുൻനിരയിൽ കീൻ ഉണ്ടാവില്ലെന്ന് കോച്ച് ടെഡി ഷെറിങ്ഹാം അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ് ടോട്ടൻഹാമിെൻറ ഇതിഹാസ താരമായിരുന്ന കീനിനെ വൻ തുക പ്രതിഫലത്തിനാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
17ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.