ചെന്നൈയിന്‍ എഫ്.സിയെ ഒരു ഗോളിന് വീഴ്ത്തി മുംബൈ

മുംബൈ: തുടര്‍ച്ചയായി നാലാം വിജയം ലക്ഷ്യമി​െട്ടത്തിയ ചെന്നൈയിന്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മുംബൈ സിറ്റി എഫ്.സിക്ക് ​െഎ.എസ്​.എൽ സീസണിലെ രണ്ടാം ജയം. 60ാം ല്‍ ലഭിച്ച പെനാല്‍റ്റി മനോഹരമായി ഗോള്‍വലയുടെ ഇടത് മൂലയിലേക്ക്​ തട്ടിയിട്ട് കാമറൂണ്‍ താരം അഖിലെ എമാനയാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. പലകുറി തങ്ങളുടെ മലയാളി താരം മുഹമ്മദ് റാഫിയുടെ തലയോളമെത്തിയ അവസരങ്ങള്‍ വലയിലാക്കാന്‍ കഴിയാതെ നിര്‍ഭാഗ്യ വലയില്‍ കുരുങ്ങുകയായിരുന്നു ചെന്നൈയിൻ. ആദ്യ പകുതിയില്‍ മൂന്നോളം സുവർണാവസരങ്ങളാണ് റാഫി നഷ്​ടമാക്കിയത്. 

60ാം മിനിറ്റില്‍ ലക്ഷ്യത്തിലേക്ക് കുതിച്ച ബല്‍വന്ത് സിങ്ങിനെ ചെന്നൈയിന്‍ പ്രതിരോധക്കാരന്‍ മില്‍സന്‍ അല്‍വെസ് ഫൗള്‍ചെയ്തിട്ടതിനാണ് റഫറി രഞ്ജിത് ബക്ഷി പെനാല്‍റ്റി വിധിച്ചത്. കരൺജിത്​ സിങ്ങിനെ ഇടത്തോട്ട്​ ചാടിച്ചശേഷം കൂളായി പന്ത് വലയുടെ ഇടത്​മൂലയിലേക്ക് തട്ടിയിടുകയായിരുന്നു അഖിലെ എമാന (1-0).

 

Tags:    
News Summary - Mumbai Won - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.