Posted On
date_range Updated On
date_range വീണ്ടും അഞ്ചടിച്ച് ഗോവ: ഡൽഹിയെ തരിപ്പണമാക്കി ഒന്നാമത്
പനാജി: ഡൽഹി ഡൈനാമോസിനെയും തോൽപിച്ച് െഎ.എസ്.എല്ലിൽ എഫ്.സി ഗോവ കുതിപ്പു തുടരുന്നു (5-1). ആദ്യ പകുതിയിൽ ഇഞ്ചുറി സമയത്ത് ഫെരാൻ കൊറോമിനസാണ് (46) ഡൽഹിക്കെതിരെ ആദ്യം നിറയൊഴിച്ചത്. തൊട്ടുപിന്നാലെ മാനുവൽ ലാൻസറോട്ടയും (48) എതിവർ വല കുലുക്കി.
എന്നാൽ, രണ്ടാം പകുതിയിൽ ഡൽഹി തിരിച്ചുവരവിെൻറ സൂചനനൽകി ഗോൾ നേടിയെങ്കിലും (കാലു ഉച്ചെ 62), ഗോവ ഗോൾവേട്ട അവസാനിപ്പിച്ചിരുന്നില്ല. അഡ്രിയാൻ കോളോങ്ങ (85), മാനുവൽ അരാന (88) എന്നിവരുടെ ഗോളിന് പുറമെ മറ്റൊന്ന് സെൽഫായും പിറന്നു.
ഇതോടെ ഗോവ (12) ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് ഗോവ അഞ്ച് ഗോളടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.