Posted On
date_range Updated On
date_range മഞ്ഞപ്പടയെ ജിങ്കാൻ നയിക്കും
കൊച്ചി: െഎ.എസ്.എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സന്ദേശ് ജിങ്കാൻ നയിക്കും. ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻറ് ട്വിറ്ററിലൂടെയാണ് ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. െഎ.എസ്.എല്ലിെൻറ ഉദ്ഘാടന മൽസരത്തിൽ വെള്ളിയാഴ്ച എ.ടി.കെയെ ബ്ലാസ്റ്റേഴ്സ് നേരിടും. ഇതിന് മുന്നോടിയായാണ് നായകനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
ബ്ലാസറ്റേഴ്സിെൻറ പ്രതിരോധനിര താരമാണ് ജിങ്കാൻ. ടീമിനായി നാൽപ്പത് മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്. കേരളത്തിനായി ഏറ്റവും അധികം തവണ െഎ.എസ്.എല്ലിൽ കളിച്ചിട്ടുള്ള താരവുമാണ് ജിങ്കാൻ. 3.8 കോടിയെന്ന റിക്കാർഡ് തുകക്കാണ് ബ്ലാസ്റ്റേഴ്സ് ജിങ്കാനെ നില നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.