ആ​രാ​ധ​ക​ർ ക്ഷ​മി​ക്ക​ണം, ബ്ലാ​സ്റ്റേഴ്​​സ്​ ക​ട​ലാ​സ്​ പു​ലി​ക​ൾ –ബൈ​ച്യു​ങ്​ ബൂ​ട്ടി​യ

ന്യൂ​ഡ​ഹി: ‘സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ്​ കി​രീ​ട ഫേ​വ​റി​റ്റു​ക​ളി​ൽ ഞാ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ബ്ലാ​സ്​​റ്റേ​ഴ്​ വെ​റും ‘ക​ട​ലാ​സ്​ പു​ലി​ക​ളാ​ണെ​ന്ന്’​ തെ​ളി​ഞ്ഞു, മ​ഞ്ഞ​ക്ക​ട​ലാ​യി ഒാ​രോ മ​ത്സ​ര​ത്തി​ലും ​ആ​ർ​ത്തി​ര​മ്പു​ന്ന ആ​രാ​ധ​ക​ൾ ക്ഷ​മി​ക്ക​ണം’. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ ​െഎ.​എ​സ്.​എ​ൽ വി​ശ​ക​ല​ന​ത്തി​നി​ടെ മു​ൻ ഇ​ന്ത്യ​ൻ താ​രം ബൈ​ച്യു​ങ്​​ ബൂ​ട്ടി​യ​യു​ടെ ക​മ​ൻ​റാ​ണി​ത്. ചൂ​ടേ​റി​യ പോ​രാ​ട്ട​ങ്ങ​ളു​മാ​യി ​െഎ.​എ​സ്.​എ​ൽ അ​വ​സാ​ന​ത്തി​ലേ​ക്ക്​ അ​ടു​ക്കു​േ​മ്പാ​ൾ, ​െഎ ​ലീ​ഗി​ൽ വി​പ്ല​വം ര​ചി​ച്ച ബം​ഗ​ളൂ​രു​വി​ന്​ ത​ന്നെ​യാ​ണ്​ കി​രീ​ട സാ​ധ്യ​ത​യെ​ന്നും താ​രം പ​റ​ഞ്ഞു.

‘‘ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ആ​ദ്യ നാ​ലി​ലെ​ത്താ​ൻ ഇ​നി മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്ക​ണം. വി​ദേ​ശ​താ​ര​ങ്ങ​ളെ​യും ഇ​ന്ത്യ​ൻ ക​ളി​ക്കാ​രെ​യും ക​ള​ത്തി​ൽ സ​മ​ന്വ​യി​പ്പി​ക്കാ​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക്ല​ബി​നെ നെ​ഞ്ചി​ലേ​റ്റു​ന്ന ആ​രാ​ധ​ക​ർ​ക്കാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​രു​ന്ന സീ​സ​ണി​ലെ​ങ്കി​ലും കി​രീ​ടം നേ​ട​ണം’’ -താ​രം പ​റ​ഞ്ഞു.

Tags:    
News Summary - beijing bhutia -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.