Posted On
date_range Updated On
date_range പോർചുഗൽ ടീമിെൻറ ഉറക്കം കളഞ്ഞ് ഇറാൻ ആരാധകർ
മോസ്കോ: നിർണായക മത്സരത്തിൽ പരസ്പരം കൊമ്പുകോർക്കാനിരിക്കെ പോർചുഗൽ ടീമിനെ തളർത്താൻ ഇറാൻ ആരാധകർ സ്വീകരിച്ചത് കൈവിട്ട കളി. പോർചുഗൽ ടീം തങ്ങിയ സരൻസ്കിലെ ഹോട്ടലിനു മുന്നിൽ തമ്പടിച്ച നൂറുകണക്കിന് ഇറാൻ ആരാധകർ ആർത്തുവിളിച്ചും വാദ്യോപകരണങ്ങൾ മുഴക്കിയുമാണ് എതിരാളികളുടെ ഉറക്കം കളയാൻ ഇറങ്ങിപ്പുറപ്പെട്ടത്.
സഹികെട്ട്, സൂപ്പർ താരം റൊണാൾഡോ ഹോട്ടൽ ജനാലക്കരികെ വന്ന് നിശ്ശബ്ദരാകാൻ പറയുന്നതിെൻറ ദൃശ്യങ്ങൾ പോർചുഗൽ ടെലിവിഷൻ പുറത്തുവിട്ടു. സരൻസ്ക് സിറ്റി സെൻററിനു സമീപമാണ് ഇൗ ഹോട്ടൽ. ടീമിെൻറ ഉറക്കം കളഞ്ഞാൽ, കളത്തിൽ ഫലം കാണുമെന്ന വിശ്വാസത്തിലായിരുന്നു ആരാധക പ്രകടനം.
11 മണിയോടെയാണ് ബഹളം വെക്കാൻ ഹോട്ടലിനു മുന്നിൽ ആദ്യ സംഘമെത്തിയതെന്ന് സരൻസ്ക് പൊലീസ് പറഞ്ഞു. റൊണാൾഡോ പറഞ്ഞതോടെ ഇവർ പിരിഞ്ഞുപോയെങ്കിലും അൽപസമയം കഴിഞ്ഞ് അടുത്ത സംഘമെത്തുകയായിരുന്നു. ഇവർ രാവിലെയാണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.