Posted On
date_range Updated On
date_range ഐ.എസ്.എല്‍ ഫൈനല്‍ കണ്ടത് 4.1 കോടി പ്രേക്ഷകര്‍; മൊത്തം 21.6 കോടി പേര്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍ ടെലിവിഷനില്‍ കണ്ട പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കൊച്ചിയില്‍ നടന്ന അത്ലറ്റികോ ഡി കൊല്‍ക്കത്ത-കേരള ബ്ളാസ്റ്റേഴ്സ് ഫൈനല്‍ മത്സരം മാത്രം 4.1 കോടി പ്രേക്ഷകര്‍ ടെലിവിഷനില്‍ കണ്ടു. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ ടി.വിയില്‍ വീക്ഷിച്ചവരെക്കാള്‍ 41 ശതമാനം വര്‍ധനവാണ് ഇക്കുറിയുണ്ടായത്. മൊത്തം പ്രേക്ഷകരിലും വര്‍ധന രേഖപ്പെടുത്തി. 20.7 കോടിയായിരുന്നു കഴിഞ്ഞ സീസണിലെ ടി.വി പ്രേക്ഷകരെങ്കില്‍ ഇക്കുറി 21.6 കോടി പേര്‍ കളി കണ്ടു.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്) കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്‍െറ ഗ്രാമീണ മേഖലകളിലും മുംബൈ, ചെന്നൈ പോലുള്ള വന്‍നഗരങ്ങളിലും ഐ.എസ്.എല്ലിന് പ്രേക്ഷകര്‍ വര്‍ധിച്ചു. തമിഴ്നാട്ടില്‍ ടി.വി. പ്രേക്ഷകരില്‍ 20 ശതമാനമാണ് വര്‍ധന. കാണികള്‍ നേരിട്ട് കളികാണാനത്തെിയവരിലും ഈ സീസണില്‍ വര്‍ധനയുണ്ടായി. ശരാശരി 84 ശതമാനം സീറ്റുകള്‍ നിറഞ്ഞെന്നാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.