ഫ്രെഡിനും പരിക്ക്​; ബ്രസീൽ ആശങ്കയിൽ

ഞായറാഴ്​ച ഓസ്ട്രിയക്കെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ ബ്രസീലിയൻ സൂപ്പർ താരം ഫ്രെഡിന് പരിക്കേറ്റു. സഹതാരം കാസിമെറോയു‌ടെ ടാക്ലിങ്ങിനിടെയാണ് മധ്യനിരതാരമായ ഫ്രെഡി​​െൻറ കണങ്കാലിന്​ പരിക്കേറ്റത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ പ്രശ്​നങ്ങളൊന്നും കണ്ടില്ലെന്നാണ് ബ്രസീൽ ടീം ഡോക്ടർ റോഡ്രി​ഗോ ലാസ്മാർ പറഞ്ഞത്.

ആവശ്യമെങ്കിൽ കൂടുതൽ പരിശോധനകൾക്ക് താരത്തെ വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രഡും കൂടി പരിക്കേറ്റ്​ പുറത്താവുകയാണെങ്കിൽ ബ്രസീൽ ടീമിന്​ അത്​ കനത്ത ആഘാതമാണ്​ സൃഷ്​ടിക്കുക. യുക്രെയ്​ൻ ക്ലബ് ഷാക്തറി​​െൻറ താരമായിരുന്ന ഫ്രെഡ് ഇൗ ആഴ്​ചയാണ്​​ മാഞ്ചസ്​റ്റർ യുനൈറ്റഡിൽ ചേർന്നത്​. 
Tags:    
News Summary - Fred hurt in Brazil training- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT