മോസ്കോയെകുറിച്ച് പറയുമ്പോൾ നൂറു നാവാണ് സ്ലാവ്യൻ വംശജർക്ക്. യൂറോപ്പിലും മധ്യേഷ്യയിലുമായി വസിക്കുന്ന ഇവർ ഭൂരിഭാഗവും സോവിയറ്റ് റഷ്യയുടെയും അതിെൻറ തലസ്ഥാന നഗരമായ മോസ്കോയുടെയും പൈതൃകത്തിൽ അഭിമാനിക്കുന്നവരാണ്. ക്രെംലിൻ, റെഡ്സ്ക്വയർ, സെൻറ് ബാസെൽസ് കത്തീഡ്രൽ എന്നിവ അടങ്ങിയാൽ റഷ്യക്കാരുടെ തലസ്ഥാനമായെന്ന് ജർമൻകാർ അടക്കമുള്ള റഷ്യൻ ശത്രുക്കളും പറയുന്നു. എന്തായാലും യൂറോപ്പിലെ ഏറ്റവും വലിയ നഗരമാണ് മോസ്കോ. ജനസംഖ്യയിലും (12.5 ദശലക്ഷം) മോസ്കോ മുന്നിൽത്തന്നെ. സോവിയറ്റ് കാലഘട്ടത്തിൽ ഒരു രാജ്യമായിത്തന്നെ കണക്കാക്കിയാണ് 2511 സ്ക്വയർ ചുറ്റളവ് വലുപ്പമുള്ള ഈ നഗരത്തെ അവരുടെ ഫെഡറൽ തലസ്ഥാനമാക്കി വിപുലീകരിച്ചത്. അതോടെ വ്യാപാര, വ്യവസായ, വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെയും കായിക വിനോദങ്ങളുടെയും നഗരമായി മോസ്കോ.
871 വർഷങ്ങൾക്കു മുമ്പാണ് യൂറോപ്പിലെ ഏറ്റവും വലിയ നഗരം രൂപവത്കൃതമായത്. അതും കടന്നുകയറ്റമോ മുൻകാല തയാറെടുപ്പുകളോ ഒന്നുമില്ലാതെ. 1147ൽ യൂറി ഡോളഗൗറുകളി രാജകുമാരൻ അദ്ദേഹത്തിെൻറ ബന്ധുവായ സേവർസ്കി രാജകുമാരനെ വലിയ ഒരു ആഘോഷത്തിനായി കൊച്ചു പട്ടണമായിരുന്ന മൊക്കോബാ നദിക്കരയിലേക്ക് ക്ഷണിച്ചു. അതോടെ നഗരത്തിെൻറ ജാതകം തിരുത്തപ്പെടുകയായി. വൻ മരങ്ങൾകൊണ്ട് ചുറ്റുമതിൽ കെട്ടി വേർതിരിച്ച നഗരം ദിവസംതോറും വികസിച്ചുകൊണ്ടിരുന്നു. ഒരു ദിവസം കടന്നുകയറ്റക്കാരായ മംഗോളിയർ ഇതൊക്കെ തീയിട്ടു നശിപ്പിച്ചു. എങ്കിലും അധികാരം തിരിച്ചുപിടിച്ച റഷ്യ ചക്രവർത്തിമാർ അഭിമാന നഗരത്തെ മോടിപിടിപ്പിച്ചു കൊണ്ടിരുന്നു.
റഷ്യ x സൗദി അറേബ്യ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ ഏഴ് മത്സരങ്ങളുടെ വേദിയാണ് ലുഷാനിക്കി സ്റ്റേഡിയം. അർജൻറീന x ഐസ്ലൻഡ്, ബ്രസീൽ x സെർബിയ, ബെൽജിയം x തുനീഷ്യ തുടങ്ങി അഞ്ചു മത്സരങ്ങളുടെ വേദിയാണ് സ്പാർട്ടാക് അറീന. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് റഷ്യൻ തലസ്ഥാനം. 60 മുതൽ 6000 യൂറോ വരെ ദിവസവാടകയുള്ള താമസസൗകര്യങ്ങൾ ഇവിടെയുണ്ട്. ഇന്ത്യൻ വെജിറ്റേറിയൻ അടക്കം ലോകത്തിലെ എല്ലാ അടുക്കള മാഹാത്മ്യവും കളികാണാൻ എത്തുന്നവർക്ക് ആസ്വദിക്കാം. എന്നാൽ, മറ്റു വേദികളുമായി തുലനം ചെയുമ്പോൾ നിരക്ക് ഒരൽപം കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.