Posted On
date_range Updated On
date_range മലൂദക്ക് ഇരട്ട ഗോള്‍; ഡല്‍ഹി ഒന്നാമത്
ന്യൂഡല്‍ഹി: ഫ്രഞ്ച് താരം ഫ്ളോറന്‍റ് മലൂദ നിറഞ്ഞാടിയ മത്സരത്തില്‍ നാലു ഗോള്‍ ജയത്തോടെ ഡല്‍ഹി ഡൈനാമോസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ 4-1ന് തകര്‍ത്ത് ഡല്‍ഹി പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി. ഇരട്ട ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് മാര്‍ക്വീ താരം മലൂദ ഡല്‍ഹിയുടെ വിജയശില്‍പിയായത്. കളിയുടെ 16ാം മിനിറ്റില്‍ റിച്ചാഡ് ഗാഡ്സെയിലൂടെയാണ് ഡല്‍ഹി ആദ്യം സ്കോര്‍ ചെയ്തത്. 25ാം മിനിറ്റില്‍ മലൂദയും സ്കോര്‍ ചെയ്തു. 12 മിനിറ്റിനുള്ളില്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ഗോളില്‍ ചെന്നൈയിന്‍ തിരിച്ചുവരവ് സൂചന നല്‍കിയെങ്കിലും രണ്ടാം പകുതി ഡല്‍ഹി കവര്‍ന്നെടുത്തു. കീന്‍ ലൂയിസ് (54), ഫ്ളോറന്‍റ് മലൂദ (85) എന്നിവര്‍കൂടി സ്കോര്‍ ചെയ്തതോടെ ഡല്‍ഹി സീസണിലെ ഏറ്റവും വലിയ ജയത്തിന് അവകാശികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.