Posted On
date_range Updated On
date_range അർജൻറീനക്കും മെസ്സിക്കും വാതിലുകൾ അടയുന്നു
നിഷ്നി: യൊഹാൻ ക്രൈഫ്, ഡിസ്റ്റിഫാനോ, യുസേബിയോ തുടങ്ങി ലോകകപ്പില്ലാത്ത ഇതിഹാസങ്ങൾക്കൊപ്പമാവുമോ ലയണൽ മെസ്സിയുടെയും ഇടം. ലോകകപ്പ് എന്ന ആത്മാവിനെ നഷ്ടപ്പെടുത്തിയ ജീനിയസ്സുകളുടെ പട്ടികയിൽ മെസ്സിയെയും കാലം വാഴ്ത്തേണ്ടി വരുമോ? റഷ്യ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ അർജൻറീന, ക്രൊയേഷ്യക്കു മുന്നിൽ തോൽവി വഴങ്ങി തരിപ്പണമായതോടെ മറ്റൊരു ഇതിഹാസവും വിസ്മരിക്കപ്പെടുകയാണ്.
ഇനി ഗ്രൂപ് റൗണ്ടിൽ അർജൻറീനക്ക് നൈജീരിയക്കെതിരായ ഒരു കളി മാത്രമാണ് ബാക്കി. രണ്ടു കളിയിലെ ജയവുമായി ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പാക്കിക്കഴിഞ്ഞു. ഇനിയുള്ളത് ആദ്യ മത്സരത്തിൽ അർജൻറീനയെ തളച്ച െഎസ്ലൻഡ്. ഒരു ജയം കൊണ്ട് അവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. എന്നാൽ, അർജൻറീനക്ക് നൈജീരിയക്കെതിരെ മികച്ച ജയം മാത്രം പോര, ക്രൊയേഷ്യക്കെതിരെ െഎസ്ലൻഡിെൻറ തോൽവിക്കായി പ്രാർഥിക്കുകയും വേണം.
പാളിയ പ്ലാൻ ‘എ’
കോച്ച് ജോർജ് സാംപോളിക്ക് ഒരു പ്ലാൻ മാത്രമേയുള്ളൂ. പന്ത് മെസ്സിയുടെ ബൂട്ടിലെത്തിക്കുക, ശേഷം അദ്ഭുതങ്ങൾക്കായി കാത്തിരിക്കുക. യോഗ്യത മത്സരത്തിലും ലോകകപ്പിലും സാംപോളിയുടെ പ്ലാൻ ‘എ’ ഇതായിരുന്നു. എന്നാൽ, മെസ്സിയെ എതിരാളികൾ കത്രികപ്പൂട്ടിൽ തളച്ചിടുേമ്പാൾ നടപ്പാക്കാൻ പ്ലാൻ ‘ബി’ ഇല്ലാതെ പോയി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.