Posted On
date_range Updated On
date_range അഞ്ചാം ലോകകപ്പ്, അഞ്ചിലും നായകൻ
മോസ്കോ: ജർമനിക്കെതിരായ മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയ മെക്സികോയുടെ വെറ്ററൻ താരം റാഫേൽ മാർക്വസിന് റെക്കോഡ് അപൂർവ നേട്ടം. അഞ്ച് ലോകകപ്പുകളിൽ കളിക്കുന്ന മൂന്നാമത് താരമായ ഇൗ 39കാരൻ അഞ്ച് ലോകകപ്പുകളിൽ നായകനാവുന്ന ആദ്യ കളിക്കാരനുമായി. മെക്സികോയുടെ തന്നെ അേൻറാണിയോ കാർബഹാലും ജർമനിയുടെ ലോതർ മത്തായൂസുമാണ് മുമ്പ് അഞ്ച് ലോകകപ്പുകളിൽ കളിച്ചവർ. 2002, 2006, 2010, 2014, 2018 ലോകകപ്പുകളിലാണ് മാർക്വസ് കളിച്ചതും നായകനായതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.