????? ??????????? ??????? ??????????????? ????????????? ????

റ​ഷ്യ ലോ​ക​ക​പ്പ്​ ഏ​റ്റ​വും മി​ക​ച്ച​ത്​ -ഫി​ഫ അ​ധ്യ​ക്ഷ​ൻ

​മോ​സ്​​കോ: ഒ​രു​മാ​സം നീ​ണ്ട വി​ശ്വ​മേ​ള റ​ഷ്യ ഏ​റ്റ​വും അ​ത്യാ​ധു​നി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന്​ ഫി​ഫ അ​ധ്യ​ക്ഷ​ൻ ജി​േ​യാ​നി ഇ​ൻ​ഫ​ൻ​റി​നോ​യു​ടെ ന​ല്ല​വാ​ക്കു​ക​ൾ. റ​ഷ്യ​ൻ ജ​ന​ത​യോ​ടും സ​ർ​ക്കാ​റി​നോ​ടും ന​ന്ദി പ​റ​ഞ്ഞ ഇ​ൻ​ഫ​ൻ​റി​നോ, ക​ഴി​ഞ്ഞ​കാ​ല ലോ​ക​ക​പ്പു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​താ​യി റ​ഷ്യ​യെ വി​ശേ​ഷി​പ്പി​ച്ചു.

‘‘മി​ക​ച്ച ലോ​ക​ക​പ്പാ​വും റ​ഷ്യ​യി​ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി ഞാ​ൻ പ​റ​ഞ്ഞ​ത്. ഇ​ന്ന്​ ഞാ​ൻ പ​റ​യു​ന്നു​ സ്വ​പ്​​നം​ക​ണ്ട​തി​ലും മി​ക​ച്ച​താ​ണ്​ റ​ഷ്യ​യു​ടെ മേ​ള​യെ​ന്ന്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​ത്​ അ​നു​ഭ​വി​ച്ച​റി​ഞ്ഞു’’ -ക്രെം​ലി​നി​ൽ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ ഇ​ൻ​ഫ​ൻ​റി​നോ പ​റ​ഞ്ഞു. 

ലോ​ക​ത്തി​​ന്​ റ​ഷ്യ​യോ​ടു​ള്ള കാ​ഴ്​​ച​പ്പാ​ടും മാ​റ്റ​പ്പെ​ട്ടു. മ​നോ​ഹ​ര രാ​ജ്യം. വി​ദേ​ശി​​ക​ളെ നി​റ​ഞ്ഞ മ​ന​സ്സോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന ജ​ന​ങ്ങ​ൾ. ലോ​ക​നി​ല​വാ​ര​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ, വൃ​ത്തി​യും വെ​ടി​പ്പും തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും റ​ഷ്യ വി​സ്​​മ​യി​പ്പി​ച്ചു​വെ​ന്ന്​ ഇ​ൻ​ഫ​ൻ​റി​നോ പ​റ​ഞ്ഞു. 
 
Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.