ബ്രസീലിൻെറ തോൽവി; തല മൊട്ടയടിച്ച് ബ്ലാസ്റ്റേഴ്സിൻെറ സ്വന്തം മാനുപ്പ
അരീക്കോട്: അത്രമേൽ ഉറപ്പിലായിരുന്നു മാനുപ്പ; കാനറികളുടെ വിജയം പ്രവചിച്ച്, നാട്ടിലെ കൂട്ടുകാരോട് പന്തയംവെച്ച് ബ്രസീൽ-ബെൽജിയം കളി കാണാൻ നാട്ടുകാരോടൊപ്പമിരുന്ന കേരള ബ്ലാസ്റ്റേഴ്സിെൻറ താരം എം.പി. സക്കീർ എന്ന മാനുപ്പ തെൻറ ഹൃദയവികാരമായ ടീം പരാജയത്തിലേക്ക് വീണപ്പോൾ മുഖം പൊത്തി ഇരുന്നുപോയി.
രാവിലെ നേരെ ചെന്നത് അരീക്കോട്ടങ്ങാടിയിലെ ബാർബർ ഷോപ്പിലേക്ക്. ബ്രസീൽ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് വീമ്പിളക്കിയ മാനുപ്പക്ക് വാക്ക് പാലിക്കാതെ രക്ഷയുണ്ടായില്ല. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ബ്രസീലിയൻ കളിക്കാരുടെ ആക്രമണ ഫുട്ബാളിെൻറ സൗന്ദര്യം മറ്റാർക്കും കാഴ്ചവെക്കാൻ കഴിയില്ലെന്ന് സക്കീർ പറയുന്നു.
ചെന്നൈയിനിൽ നിന്നും ബ്ലാസ്റ്റേഴ്സിലെത്തിയ സക്കീർ സ്പാനിഷ് ലാ ലിഗ ക്ലബ് ജിറോണ എഫ്.സി, ഓസ്ട്രേലിയൻ ക്ലബ് മെൽബൺ എഫ്.സി തുടങ്ങിയ വൻ ടീമുകൾ പങ്കെടുക്കുന്ന കൊച്ചിയിലെ ടൂർണമെേൻറാടെ സീസൺ ആരംഭിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.