Posted On
date_range Updated On
date_range ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്; മൂന്നാം കിരീടമണിയാൻ റയൽ
അബൂദബി: ക്ലബ് ലോകകപ്പ് കിരീടം മൂന്നാമതും സാൻറിയാഗോ ബെർണബ്യൂവിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇന്നിറങ്ങും. ബ്രസീലിയൻ ക്ലബ് ഗ്രീമിയോയാണ് ഫൈനൽ പോരാട്ടത്തിൽ റയൽ മഡ്രിഡിനോട് ഏറ്റുമുട്ടാനെത്തുന്നത്. രാത്രി 10.30നാണ് പോരാട്ടം. ആതിഥേയ ക്ലബായ അൽജസീറയെ 2-1ന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് തുടർച്ചയായ രണ്ടാം വർഷവും ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (6) നേടുന്ന താരമായിരുന്നു.
മെക്സിക്കൻ ക്ലബ് പാച്ചുകയെ അധികസമയത്ത് 1-0ത്തിന് മറികടന്നാണ് ബ്രസീൽ ക്ലബ് ഗ്രീമിയോയുടെ ഫൈനൽ പ്രവേശനം. 2014, 2016 വർഷങ്ങളിലാണ് റയൽ മഡ്രിഡ് നേരത്തേ ചാമ്പ്യന്മാരായത്. ഇന്ന് ജയിച്ചാൽ കിരീടനേട്ടത്തിൽ ബാഴ്സലോണയോടൊപ്പമെത്താം. 2009, 11, 15 വർഷങ്ങളിലാണ് ബാഴ്സലോണ ചാമ്പ്യന്മാരായത്. അതേസമയം, കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഗ്രീമിയോ കളത്തിലെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.