Posted On
date_range Updated On
date_range അേൻറാണിയോ ഹബാസിനെ പുണെ സിറ്റി പുറത്താക്കി
പുണെ: ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് പുണെ സിറ്റി എഫ്.സി പരിശീലക സ്ഥാനത്തുനിന്ന് അേൻറാണിയോ ഹബാസിനെ പുറത്താക്കി. നാലാം സീസണിലും കോച്ചായി ഹബാസിനെ പ്രഖ്യാപിച്ച പുണെ പെെട്ടന്നാണ് അദ്ദേഹത്തെ ഒഴിവാക്കാൻ തീരുമാനിച്ചത്. സഹപരിശീലകൻ മിഗ്വേൽ മാർടിനസിനെയും ഒഴിവാക്കി. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് പുണെ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഹബാസിെൻറ ഒന്നര വർഷത്തെ സേവനത്തിന് നന്ദി അറിയിച്ച അധികൃതർ പരസ്പരധാരണയോടെയാണ് വഴിപിരിയുന്നതെന്നും വ്യക്തമാക്കി. ആദ്യ രണ്ട് സീസണിലും അത്ലറ്റികോ ഡി കൊൽക്കത്ത പരിശീലകനായിരുന്നു സ്പെയിൻകാരനായ ഹബാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.