ചെന്നൈയിനെ പിടിച്ചുകെട്ടി പുണെ

പുണെ: ഐ.എസ്.എല്ലില്‍ നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ പിടിച്ചുകെട്ടി പുണെ സിറ്റി എഫ്.സി. ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ളക്സിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 1-1നാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. 28ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്ലുവ ചെന്നൈ ടീമിനെ മുന്നിലത്തെിച്ചു. അനിബാല്‍ സുഡോ 82ാം മിനിറ്റില്‍ പുണെയുടെ സമനില ഗോള്‍ നേടി. അഞ്ചു കളികളില്‍നിന്ന് എട്ടു പോയന്‍റുമായി ചെന്നൈയിന്‍ മൂന്നാം സ്ഥാനത്താണ്. അഞ്ചു പോയന്‍റുള്ള പുണെ ആറാമതും.
Tags:    
News Summary - FC Pune City and Chennaiyin FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.