കൊല്‍ക്കത്തക്ക് ജയം; ഗോവ സെമി കാണാതെ പുറത്തേക്ക്

മഡ്ഗാവ്: നിലവിലെ റണ്ണറപ്പുകളായ എഫ്.സി ഗോവ ഐ.എസ്.എല്ലിന്‍െറ മൂന്നാം സീസണില്‍ സെമിഫൈനല്‍ കാണാതെ പുറത്തേക്ക്. അത്ലറ്റികോ ഡി കൊല്‍ക്കത്ത 2-1നാണ് ഗോവയെ കീഴടക്കിയത്. 28ാം മിനിറ്റില്‍ ബെലന്‍കോസോ കൊല്‍ക്കത്തയെ മുന്നിലത്തെിച്ചു. 80ാം മിനിറ്റില്‍ മന്ദര്‍ റാവു ദേശായി ഗോവക്ക് വേണ്ടി തിരിച്ചടിച്ചു. ഇഞ്ചുറി സമയത്ത് സ്റ്റീഫന്‍ പിയേഴ്സണ്‍ കൊല്‍ക്കത്തക്ക് വിജയഗോളൊരുക്കി. 12 കളികളില്‍ നിന്ന് 18 പോയന്‍റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന കൊല്‍ക്കത്ത സെമിപ്രതീക്ഷകള്‍ വര്‍ണാഭമാക്കി. 11 പോയന്‍റുമായി അവസാനസ്ഥാനത്താണ് ഗോവ.  

തോല്‍വിയാണെങ്കില്‍ പുറത്തേക്കുള്ള വഴിയാണ് മുന്നിലെന്നതിനാല്‍ ആദ്യപകുതിയില്‍ ഗോവക്കാര്‍ കരുതലോടെയാണ് തുടങ്ങിയത്. കൊല്‍ക്കത്തയാകട്ടെ  ആക്രമണങ്ങളുമായി കളംഭരിച്ചു. ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണി ആദ്യപകുതിയില്‍ മൂന്ന് മികച്ച സേവുകളുമായി തിളങ്ങിനിന്നു. എന്നാല്‍, 28ാം മിനിറ്റില്‍ ബെലന്‍കോസോയുടെ ചാട്ടുളി ഹെഡറിന് മുന്നില്‍ കട്ടിമണി കാഴ്ചക്കാരനായി. റുയിദാസിന്‍െറ ക്രോസാണ് ഗോളിന് വഴിമരുന്നിട്ടത്്. മൂന്ന് മിനിറ്റിന് ശേഷം  മറ്റൊരു കൊല്‍ക്കത്തന്‍ ആക്രമണം കട്ടിമണി വിഫലമാക്കി.
Tags:    
News Summary - FC Goa neared elimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.