ചാപ്പെകോയന്‍സ് ലോഗോയണിഞ്ഞ് ഡല്‍ഹി

കൊച്ചി: ഡല്‍ഹി ഡൈനാമോസ് ഇന്നിറങ്ങുന്നത് വിമാനദുരന്തത്തിനിരയായ ബ്രസീല്‍ ക്ളബ് ചാപ്പെകോയന്‍സിന് ആദരവുമായി. കൊല്ലപ്പെട്ട 20 താരങ്ങള്‍ക്കും കോച്ചിനും ആദരാഞ്ജലികളര്‍പ്പിച്ച് ജഴ്സിയില്‍ ചാപ്പെകോയന്‍സ് ലോഗ പതിച്ചാവും ഡല്‍ഹി പന്തു തട്ടുക. കോപ്പ സൗത്ത് അമേരിക്ക ഫൈനല്‍ കളിക്കാനുള്ള യാത്രക്കിടെയാണ് കഴിഞ്ഞ 29ന് കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണത്. 

പ്രവേശനം 3.30 മുതല്‍ 6 വരെ
കൊച്ചി: കാണികള്‍ ആറ് മണിക്ക് മുമ്പായി ഗാലറിയില്‍ പ്രവേശിക്കണമെന്ന് ബ്ളാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. വൈകുന്നേരം 3.30 മുതല്‍ പ്രവേശനം അനുവദിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.
Tags:    
News Summary - Delhi Dynamos to wear Chapecoense FC logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.