Posted On
date_range Updated On
date_range ജോസഫ് ഗോംബോ ഡൽഹി കോച്ച്
ന്യൂഡൽഹി: മുൻ ബാഴ്സലോണ ‘ബി’ ടീം മാനേജർ ജോസഫ് ഗോംബോ െഎ.എസ്.എൽ ടീം ഡൽഹി ഡൈനാമോസിനെ പരിശീലിപ്പിക്കും. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച മിഗ്വേൽ പോർചുഗൽ പടിയിറങ്ങിയ ഒഴിവിലേക്കാണ് സ്പെയിൻകാരെൻറ വരവ്. ആസ്ട്രേലിയൻ ടീം വെസ്റ്റേൺ സിഡ്നി വണ്ടേഴ്സിെൻറ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് െഎ.സ്.എല്ലിലേക്കെത്തുന്നത്.
16ാം വയസ്സിൽ അംപോസ്റ്റ എഫ്.സിയിലൂടെയാണ് ഗോംബോ പരിശീലനരംഗത്ത് കാലെടുത്തുെവക്കുന്നത്. പിന്നീട് എസ്പാനിയോളിെൻറ യൂത്ത് ടീം കോച്ചായി. 2003ലാണ് കറ്റാലന്മാർക്കൊപ്പം ചേരുന്നത്. ആറുവർഷത്തോളം ബാഴ്സലോണ ‘ബി’ ടീമിനെ പരിശീലിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.