Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: യുവൻറസ്, ബയേൺ, ടോട്ടനം ടീമുകൾക്ക് ജയം
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന കളികളിൽ യുവൻറസ്, ബയേൺ മ്യൂണിക്, ടോട്ടനം ടീമുകൾക്ക് ജയം. എതിരില് ലാത്ത ആറു ഗോൾക്കാണ് ക്രവേനക്കെതിരെ ബയേണിൻെറ ജയം. ലെവൻഡോസ്കി നാല് ഗോളുകളോടെ ബയേണിനായി മുന്നിൽ നിന്ന് പടനയിച്ചു.
എതിരില്ലാത്ത ഒരു ഗോളിനാണ് യുവൻറസ് അത്ലറ്റികോ മാഡ്രിഡിനെ തകർത്തത്. കളിയുടെ 47ാം മിനിറ്റിൽ ഡിബാലയാണ് യുവൻറസിനായി ഗോൾ നേടിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ടോട്ടനത്തിൻെറ ജയം. ഇരട്ട ഗോളുകൾ നേടിയ ഹാരികെയിനാണ് ടോട്ടനത്തിൻെറ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ റയൽ മാഡ്രിഡും പി.എസ്.ജിയും സമനിലയിൽ പിരിഞ്ഞു. കരീം ബെൻസീമ റയലിനായി ഇരട്ടഗോളുകൾ നേടിയിരുന്നു. എംബാപ്പെ, പാബ്ല സാർബിയ എന്നീ താരങ്ങളാണ് പി.എസ്.ജിക്കായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.