Posted On
date_range Updated On
date_range ബ്രസീലിയന്‍ സ്ട്രൈക്കര്‍ തിയാഗോ മുംബൈ സിറ്റിയില്‍
മുംബൈ: പരിക്കേറ്റ മുംബൈ സിറ്റി താരം ഗാസ്റ്റന്‍ സാന്‍ഗോയ്ക്ക് പകരക്കാരനായി ബ്രസീല്‍ സ്ട്രൈക്കര്‍ തിയാഗോ കുന്‍ഹയത്തെി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറ് മത്സരം കഴിഞ്ഞെങ്കിലും വലതുകാലിലെ പരിക്ക് കാരണം ഒരു തവണപോലും അര്‍ജന്‍റീന താരം ഗാസ്റ്റന് കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കോച്ച് അലക്സാന്ദ്രെ ഗിമാറെസ് പകരക്കാരനെ തേടിയത്. 30കാരനായ തിയാഗോ ബ്രസീലിയന്‍ സീരി എ, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് എന്നിവയിലെ പരിചയസമ്പത്തുമായാണ് ഇന്ത്യയിലത്തെുന്നത്. ഗോളടിയില്‍ മിടുക്കനായ തിയാഗോ കൂടിയത്തെുന്നതോടെ ഡീഗോ ഫോര്‍ലാന്‍ നയിക്കുന്ന മുന്നേറ്റം കൂടുതല്‍ ശക്തമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.