Posted On
date_range Updated On
date_range വെസ്റ്റ്ഹാമിനെ 4-1ന് തകർത്ത് ആഴ്സനൽ
ലണ്ടൻ: പരിശീലക കുപ്പായത്തിൽനിന്നും ആഴ്സൻ വെങ്ങർ പടിയിറങ്ങൽ പ്രഖ്യാപിച്ച ശേഷം എമിറേറ്റ്സ് സ്റ്റേഡിയത്തിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സനലിന് വെസ്റ്റ് ഹാം യുൈനറ്റഡിനെതിരെ വമ്പൻ ജയം (4-1). അലക്സാണ്ടർ ലകാസ്റ്റെ ഇരട്ട ഗോൾ നേടി.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 51ാം മിനിറ്റിൽ നാകോ മോൺറിയലും 82ാം മിനിറ്റിൽ ആരോൺ റംസിയും ഗണ്ണേഴ്സിനായി സ്കോർ ചെയ്തൂ. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വെസ്റ്റ്ഹാം പോസ്റ്റിൽ രണ്ട് ഗോൾ അടിച്ചുകയറ്റി ഫ്രഞ്ച് സ്ട്രൈക്കർ അലക്സാണ്ടർ ലകാസ്റ്റെ (85, 89) ഗോൾ പട്ടിക പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.