വാണിമേൽ: ബേസ്ബാൾ വനിത ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെെട്ടങ്കിലും കോഴിക്കോട് വിലങ്ങാട് വായാട് ആദിവാസി കോളനിയിലെ സി.സി. പ്രിയക്ക് മത്സരത്തിൽ പെങ്കടുക്കാൻ കഴിയുമോയെന്ന സങ്കടത്തിലാണ്. സാമ്പത്തികപിന്തുണ നൽകാനാരുമില്ലാത്തതാണ് പ്രിയയുടെ ഏഷ്യൻ ചാമ്പ്യൻഷിപ് സ്വപ്നമായി മാറുമെന്ന ദുഃഖത്തിൽ പ്രിയയും മാതാപിതാക്കളും കഴിയുന്നത്. കോളനിയിലെ പത്ത് സെൻറ് ഭൂമിയിൽ ചെറിയ വീട്ടിൽ കഴിയുന്ന പിതാവ് രയരപ്പനും മാതാവ് ദേവിയും മകളുടെ ആഗ്രഹത്തിന് മുന്നിൽ നിസ്സഹായരാവുകയാണ്.
ചൈനയിലെ ഹോങ്കോങ്ങിൽ സെപ്റ്റംബർ രണ്ടുമുതൽ ഏഴുവരെ നടക്കുന്ന ആദ്യ ഏഷ്യൻ മീറ്റിലാണ് 22 കാരിയായ ഈ ആദിവാസി പെൺകുട്ടി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2016ൽ സൗത്ത് കൊറിയയിലെ ജിം ജാങ്ങിൽ പങ്കെടുക്കാൻ നാട്ടുകാരുടെ സഹായത്തിലും അമ്മയുടെ സ്വർണവും വിറ്റാണ് ഇന്ത്യക്കുവേണ്ടി പോരാടിയത്. ഒരു ലക്ഷത്തിലധികം രൂപ വേണം മീറ്റിൽ പങ്കെടുക്കാൻ.
വിലങ്ങാട് സെൻറ് ജോർജ് ഹൈസ്കൂളിലെ പഠനത്തിനുശേഷം കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പഠിച്ച പ്രിയ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ബിരുദപഠനത്തിനിടെയാണ് ബേസ്ബാൾ താരമായത്. കേരള സീനിയർ ടീമിൽനിന്നാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഈ മാസം 21ന് രാജസ്ഥാനിൽ നടക്കുന്ന അടുത്ത ക്യാമ്പിൽ പ്രിയക്ക് പങ്കെടുക്കേണ്ടതുണ്ട്. കായികസ്വപ്നം പൂവണിയണമെങ്കിൽ സർക്കാറോ ഉദാരമതികളോ കനിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.