കേ​ര​ള ബ്ലാ​സ്റ്റേ​ഴ​്സ് താരങ്ങൾ പരിശീലനത്തിൽ


തട്ടകത്തിൽ തുടരട്ടെ...; ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ഒ​ഡി​ഷക്കെ​തി​രെ

കൊ​ച്ചി: സീ​സ​ണി​ൽ തോ​ൽ​വി ശീ​ല​മാ​ക്കി​യ​വ​രെ​ന്ന ചീ​ത്ത​പ്പേ​ര് മാ​റ്റി ര​ണ്ടു ജ​യ​ത്തോ​ടെ പ​ട്ടി​ക​യി​ലെ പി​ൻ​സീ​റ്റി​ൽ​നി​ന്ന് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച വീ​ണ്ടു​മൊ​രു ഹോം ​മാ​ച്ച്. ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ് ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം അ​ര​ങ്ങേ​റു​ക. വൈ​കീ​ട്ട് 7.30നാ​ണ് കി​ക്കോ​ഫ്. നി​ല​വി​ൽ 10 ക​ളി​ക​ളി​ലാ​യി ര​ണ്ടു ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. ആ​റ് ക​ളി​ക​ളി​ൽ തോ​ൽ​വി​യും ഏ​റ്റു​വാ​ങ്ങി. ഈ ​സീ​സ​ണി​ലെ തു​ട​ക്കം മു​ത​ൽ ശ​നി​ദ​ശ​യാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട​ക്ക്. മു​ൻ പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ക​റ്റാ​ല​യു​ടെ കീ​ഴി​ൽ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും ടീ​മി​ന്‍റെ രാ​ശി തെ​ളി​ഞ്ഞി​ല്ല.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശമാവു​മാ​യി​രു​ന്ന ഈ ​സീ​സ​ണി​ൽ ആ​ഷ്​​ലി വെ​സ്റ്റ്‍വു​ഡ് എ​ന്ന ര​ക്ഷ​ക​നെ​യാ​ണ് കെ.​ബി.​എ​ഫ്.​സി മൂ​ന്നാ​ഴ്ച മു​മ്പ് അ​വ​ത​രി​പ്പി​ച്ച​ത്. മാ​ർ​ച്ച് 27ന് ​ടീ​മി​ന്‍റെ ചു​മ​ത​ല​യേ​റ്റ ശേ​ഷം കാ​ര്യ​ങ്ങ​ൾ ഏ​റെ മാ​റി​മ​റി​ഞ്ഞു. അ​തു​വ​രെ ന​ട​ന്ന ആ​റ് ക​ളി​ക​ളി​ൽ അ​ഞ്ചും തോ​ൽ​ക്കു​ക​യും ഒ​രെ​ണ്ണം സ​മ​നി​ല പി​ടി​ക്കു​ക​യും ചെ​യ്ത ബ്ലാ​സ്റ്റേ​ഴ്സ്, ആ​ഷ്ലി വ​ന്ന​ശേ​ഷം ന​ട​ന്ന നാ​ലു ക​ളി​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ ജ​യം നേ​ടി. ഒ​രെ​ണ്ണം സ​മ​നി​ല​യി​ൽ ത​ള​ച്ച ടീ​മി​ന് പ​ക്ഷേ, ആ​ഷ്ലി​യു​ടെ ‘അ​ര​ങ്ങേ​റ്റ’ മ​ത്സ​ര​ത്തി​ൽ അ​ടി​പ​ത​റി. ഹോ​ങ്കോ​ങ് ദേ​ശീ​യ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച വെ​സ്റ്റ്‍വു​ഡ് ത​ന്‍റെ മു​ൻ​ഗാ​മി​യു​ടെ പാ​ത​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് താ​ര​ങ്ങ​ളെ ന​യി​ച്ച​ത്.

ഏ​പ്രി​ൽ 11ന് ​ബം​ഗ​ളൂ​രു​വി​ൽ വെ​ച്ച് ബം​ഗ​ളൂ​രു എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തെ​റി​ഞ്ഞാ​ണ് സീ​സ​ണി​ലെ ആ​ദ്യ​ജ​യം ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. തു​ട​ർ​തോ​ൽ​വി​ക​ളി​ൽ മ​നം​മ​ടു​ത്ത ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ മ​ഞ്ഞ​പ്പ​ട ഇ​തി​ന​കം ഗാ​ല​റി​യി​ൽ നി​ന്നൊ​ഴി​ഞ്ഞും കൈ​യാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യു​മെ​ല്ലാം പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

ആ​ദ്യ​ജ​യ​ത്തി​ൽ​നി​ന്ന് ഊ​ർ​ജ​മു​ൾ​ക്കൊ​ണ്ട് അ​ടു​ത്ത ക​ളി​ക്കി​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് നോ​ർ​ത്ത് ഈ​സ്റ്റി​നെ​തി​രെ സ​മ​നി​ല പി​ടി​ച്ചു. അ​തി​നു​ശേ​ഷം ജാം​ഷ​ഡ്പൂ​രി​നെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യ​വും നേ​ടി. ഏ​ഴ് ക​ളി​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്രം ജ​യി​ച്ച ഒ​ഡി​ഷ​ക്കും ഇ​ന്ന​ത്തേ​ത് ജീ​വ​ൻ​മ​ര​ണ​പോ​രാ​ട്ട​മാ​ണ്. നി​ല​വി​ൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്, ഒ​ഡി​ഷ 13-ാം സ്ഥാ​ന​ത്തും. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ധ്യ​നി​ര​താ​ര​ങ്ങ​ളാ​യ ഡാ​നി​ഷ് ഫാ​റൂ​ഖ്, ക​രീം ബെ​നാ​രി​ഫ് എ​ന്നി​വ​ർ പ​രി​ക്കി​ന്റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത് ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. പു​തി​യ പ​രി​ശീ​ല​ക​ന്‍റെ കീ​ഴി​ൽ തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ൽ മു​ന്നേ​റു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ൻ​റ മ​ത്സ​രം കാ​ണാ​നും തു​ട​ർ​വി​ജ​യ​ത്തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​രാ​ധ​ക​ർ തി​രി​കെ​യെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - Blasters vs Odisha today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.