ഗോ​ള​ടി​ച്ച് യ​മാ​ൽ വീ​ണു; ലോ​ക​ക​പ്പ് സ്വ​പ്ന​ത്തി​ന് തി​രി​ച്ച​ടി

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​ക്ക് കി​രീ​ട​ക്കു​തി​പ്പി​ലേ​ക്ക് വി​ജ​യ ഗോ​ൾ സ​മ്മാ​നി​ച്ച ശേ​ഷം ല​മി​ൻ യ​മാ​ൽ വീ​ണ​ത് സ്പാ​നി​ഷ് ഫു​ട്ബാ​ളി​ന്റെ ക​ണ്ണീ​രി​ലേ​ക്കോ...​? ​ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലേ​ക്ക് നാ​ളു​ക​ളെ​ണ്ണി കാ​ത്തി​രി​ക്കു​ന്ന ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബാ​ൾ പ്രേ​മി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ബാ​ഴ്സ​യു​ടെ ത​ട്ട​ക​മാ​യ നൂ​കാം​പി​ൽ നി​ന്നു​ള്ള വാ​ർ​ത്ത. സെ​ൽ​റ്റ വി​ഗോ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്റെ 40ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ ഗോ​ൾ കു​റി​ച്ച ശേ​ഷ​മാ​യി​രു​ന്നു ല​മി​ൻ യ​മാ​ൽ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ത്. ​പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തി​ന്റെ ആ​ഘോ​ഷം ക​ണ്ണീ​രാ​യി മാ​റി​യ​ത് നി​മി​ഷ വേ​ഗ​ത്തി​ലാ​യി​രു​ന്നു. ഷോ​ട്ട് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഓ​ടി നീ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഇ​ട​തു കാ​ലി​ലെ പി​ൻ​തു​ട​യി​ൽ കൈ​ക​​ൾ വെ​ച്ച് യ​മാ​ൽ വീ​ണു. ഉ​ട​ൻ ത​ന്നെ ടീം ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഗ്രൗ​ണ്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി. ഗോ​ളാ​ഘോ​ഷം നി​ല​ച്ച മൈ​താ​ന​ത്ത്, ഏ​താ​നും മി​നി​റ്റു​ക​ൾ ക​ളി​ക്കാ​രും ടീം ​മെ​ഡി​ക്ക​ൽ യൂ​നി​റ്റും ഗൗ​ര​വ​ത്തോ​ടെ പ​ണി​തു​ട​ങ്ങി. പി​ന്നാ​ലെ​യാ​ണ്, താ​ര​ത്തി​ന് ക​ളി തു​ട​രാ​നാ​വി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. താ​ര​ത്തെ ഗ്രൗ​ണ്ടി​ൽ നി​ന്നും മാ​റ്റാ​ൻ പ്ര​ത്യേ​ക വ​ണ്ടി​യെ​ത്തി​ച്ചെ​ങ്കി​ലും, മെ​ഡി​ക്ക​ൽ യൂ​നി​റ്റ് അം​ഗ​ങ്ങ​ളു​ടെ തോ​ളി​ലേ​റി, ക​ളം​വി​ടു​ക​യാ​യി​രു​ന്നു.

​യ​മാ​ൽ ലോ​ക​ക​പ്പ് ക​ളി​ക്കി​ല്ലേ...?

കാ​ലി​ലെ പേ​ശി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സീ​സ​ണി​ലെ ബാ​ഴ്സ​ലോ​ണ​യു​ടെ ശേ​ഷി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ താ​ര​ത്തി​ന് ക​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​റ​പ്പ്. വ​രാ​നി​രി​ക്കു​ന്ന എ​ൽ ക്ലാ​സി​കോ മ​ത്സ​ര​വും 18കാ​ര​നാ​യ യ​മാ​ലി​ന് ന​ഷ്ട​മാ​വും.

ചു​രു​ങ്ങി​യ​ത് അ​ഞ്ചാ​ഴ്ച വ​രെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ത് നീ​ണ്ടു​പോ​യാ​ൽ ജൂ​ൺ 11ന് ​തു​ട​ങ്ങു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലും സ്​​പെ​യി​നി​ന്റെ സൂ​പ്പ​ർ​താ​രം പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രാ​ധ​ക ലോ​കം. 2004 യൂ​റോ ക​പ്പി​ൽ സ്​​പെ​യി​നി​നെ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ യ​മാ​ലാ​ണ് ലോ​ക​ക​പ്പി​ലും ദേ​ശീ​യ ടീ​മി​ന്റെ ന​ട്ടെ​ല്ല്. 17കാ​ര​നാ​യ യ​മാ​ൽ ഒ​രു ഗോ​ളും ഏ​ഴ് അ​സി​സ്റ്റു​മാ​യി സ്​​പെ​യി​നി​ന്റെ കി​രീ​ട വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

താ​ര​ത്തി​ന്റെ പ​രി​ക്കി​നെ​ക്കു​റി​ച്ച് ബാ​ഴ്സ​ലോ​ണ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​​ട്ടി​ല്ലെ​ങ്കി​ലും, അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ​രി​ക്ക് സീ​സ​ൺ ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്ന് സൂ​ച​ന ന​ൽ​കു​ന്നു. പ​രി​ക്കി​ന്റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​ത ല​ഭി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​​ണെ​ന്ന് ബാ​ഴ്സ​ലോ​ണ കോ​ച്ച് ഹാ​ൻ​സി ഫ്ലി​ക്ക് പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - Yamal scores but goes down injured; A massive blow to World Cup dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.