Posted On
date_range Updated On
date_range സിമിയോണി അത്ലറ്റികോ വിടുമോ?
മഡ്രിഡ്: യൂറോപ്പിന്‍െറ ചാമ്പ്യന്മാരെന്ന സ്വപ്നനേട്ടത്തിനരികെ ഒരിക്കല്‍കൂടി അത്ലറ്റികോ മഡ്രിഡ് വീണതോടെ കോച്ച് ഡീഗോ സിമിയോണിക്ക് പുനരാലോചന. ഗ്ളാമര്‍ താരങ്ങളൊന്നുമില്ലാതെ നീണ്ട നാലര വര്‍ഷം ടീമിനെ പരിശീലിപ്പിച്ച് അദ്ഭുതങ്ങളിലേക്ക് വഴിനടത്തിയ സിമിയോണി ടീം വിടുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയതായി ഞായറാഴ്ചയാണ് സൂചന നല്‍കിയത്. ‘ഇനിയും ടീമില്‍ തുടരുമോ അതല്ല, അവസാനിക്കുമോ എന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്’ -സിമിയോണി പറയുന്നു. ‘എന്‍െറ താരങ്ങളെ ഞാനേറെ സ്നേഹിക്കുന്നു. ആവുന്നത്രയും നല്‍കിയ താരങ്ങള്‍ ഇനിയും നല്‍കുമെന്നുറപ്പുണ്ട്. ഞായറാഴ്ച കിരീടമുയര്‍ത്താനാകുമായിരുന്നു. പക്ഷേ, അത് നടന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.